ഹഠയോഗ എങ്ങനെ നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കാം?
ക്ലാസിക്കൽ ഹഠയോഗ പരിശീലനങ്ങൾ തുടർച്ചയായ ഏതാനും ദിവസങ്ങളിൽ നടത്തുന്ന ക്ലാസുകളിലൂടെ പഠിക്കാവുന്നതാണ്. ഒരിക്കൽ പഠിച്ചുകഴിഞ്ഞാൽ അവ നിങ്ങൾക്ക് എവിടെയായിരുന്നാലും പരിശീലിക്കാം. ഹഠയോഗയുടെ പതിവ് പരിശീലനം നിങ്ങളിൽ പല മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും.
- നാഡീവ്യവസ്ഥയെ സന്തുലിതമാക്കുന്നു.
- ഹൃദയ കാര്യക്ഷമത വർദ്ധിക്കുന്നു.
- ശ്വസന കാര്യക്ഷമത വർദ്ധിക്കുന്നു.
- ദഹനപ്രക്രിയ സാധാരണ നിലയിലാക്കുന്നു.
- ഹോർമോൺ പ്രവർത്തനം സാധാരണ നിലയിലാക്കുന്നു.
- വിസർജ്ജന പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു.
- ശാരീരിക വഴക്കം മെച്ചപ്പെടുന്നു.
- ഭാരം സാധാരണ നിലയിലാക്കുന്നു.
- മാനസികാവും വൈകാരികവുമായ സ്വാസ്ഥ്യം വർദ്ധിക്കുന്നു.
- ഉത്കണ്ഠയും വിഷാദവും കുറയുന്നു.
- ഊർജ്ജ നില വർദ്ധിക്കുന്നു.
- ശ്രദ്ധ, ഏകാഗ്രത മെച്ചപ്പെടുന്നു.